രണ്ടാം കോവിഡ് തരംഗം നേരിടുന്നതിന് 20000 കോടി രൂപയുടെ പാക്കെജ്ജ്

assembly

തിരുവനന്തപുരം; രണ്ടാം കോവിഡ് തരംഗം നേരിടുന്നതിന് 20000  കോടി രൂപയുടെ പാക്കെജ്ജ് പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റ്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലാണ് കോവിഡിനെ  നേരിടുന്നതിന് സാമ്പത്തിക പാക്കെജ്ജ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ പൊതുവരുമാനം കുറഞ്ഞു. ജിഎസ് ടി നഷ്ടപരിഹാരം നൽകുന്നതിലെ താമസം സമ്പദ്  വ്യവസ്ഥയെ ബാധിച്ചു. കേന്ദ്രം നികുതി വിഹിതം തരാത്തതും പ്രതിസന്ധിയുണ്ടാക്കി. ഇത് മൂലം സ്വന്തം നിലയിൽ പണം കണ്ടെത്തേണ്ട സ്ഥിതി വന്നു.