ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

death
 ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ ദാരുണാന്ത്യം. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് വീണ് മരിച്ചത്.

വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കേളജിലേക്ക് മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുകയാണെന്ന് അധികൃതർ അറിയിച്ചു.