×

ഓട്ടോയിൽ പോകവേ തല പുറത്തേക്കിട്ട ഏഴ് വയസുകാരൻ മരിച്ചു

google news
Eb
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് തല പുറത്തേക്കിട്ട ഏഴ് വയസുകാരന് ദാരുണാന്ത്യം. ഇലക്ട്രിക്ക് പോസ്റ്റിൽ തലയിടിച്ചാണ് വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നിൽ ദീപുവിൻ്റെയും, ശാന്തികൃഷ്ണയുടെയും മകൻ  വൈഷ്ണവ് ആണ് മരിച്ചത്. അമ്മയോടൊപ്പം ഓട്ടോയിൽ പോകവേ മൂന്നാനക്കുന്നിലാണ് സംഭവം.
    
ഇരുവരും സഞ്ചരിച്ചിരുന്ന ഓട്ടോ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവേ തല പുറത്തിട്ടു വൈഷ്ണവിന്റെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് മരിച്ചു.
   
വൈഷ്ണവ് വേറ്റിനാട് എം ജി എം സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു