മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു

Mullaperiyar Dam
 

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു. ഇ​തോ​ടെ നി​ല​വി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. 798 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കും.

മു​ല്ല​പ്പെ​രി​യാ​റി​ൽ ജലനിരപ്പ് 141.45 അടിയായി ഉയർന്ന സാഹചര്യത്തിൽ ഒരു ഷട്ടർ കൂടി തുറന്നത്. നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.  ഇ​ടു​ക്കി​യി​ൽ 2400.56 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

വ്യാഴാഴ്ച രാത്രി പത്ത് മണി മുതലാണ് കൂടുതൽ ജലം പുറത്തേക്കൊഴുക്കാൻ ആരംഭിച്ചത്.  ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.