അട്ടപ്പാടിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു

attappadi baby born
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. അട്ടപ്പാടി ചുരത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കരുവാര സ്വദേശി സൗമ്യ ജീപ്പില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവും അമ്മയും യുവതിക്കൊപ്പം ജീപ്പിലുണ്ടായിരുന്നു.