കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

buffallo

കോതമംഗലം: കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നന്‍ ആണ് കൊല്ലപ്പെട്ടത്.

ഇന്നു രാവിലെ പൊന്നനും സംഘവും വെള്ളാരംകുത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തി. കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.