നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞു, രണ്ടു തൊഴിലാളികള്‍ കിണറിനുള്ളില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

malappuram well accidnet

മലപ്പുറം: മലപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞു വീണത്തിനെ തുടര്‍ന്ന് രണ്ടു തൊഴിലാളികള്‍ കിണറിനുള്ളില്‍ കുടുങ്ങി. എടരിക്കോട് സ്വദേശികളായ തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

ഇന്ന് രാവിലെ കോട്ടയ്ക്കലിലാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ആദ്യം ഒരാളെ പുറത്തേയ്ക്ക് എത്തിക്കുന്നതിനുള്ള അവസാന ഘട്ട ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. എന്നാല്‍ കിണര്‍ വീണ്ടും ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.