കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി; അറസ്റ്റ്

kozhikode

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസില്‍ വച്ചാണ് സംഭവം.

വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയും യുവാവും തമ്മില്‍ ട്രെയിനില്‍ വച്ച് വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ പ്രതി യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.