അഞ്ചുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം

accident

കോട്ടയം: അഞ്ചുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം. തിരുവാതുക്കല്‍ കൊച്ചു പറമ്പില്‍ മുനീറിനാണ് (26) അഡീഷണല്‍ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി പി എല്‍സമ്മ ജോസഫ് നഷ്ടപരിഹാരം അനുവദിച്ചത്. 

2018 ഒക്ടോബര്‍ 13നാണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുനീര്‍ പിഎസ്സി പരീക്ഷയ്ക്ക് പോകുന്നതിനിടെ ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.