ഏറ്റുമാനൂർ സ്റ്റേഷൻ കഴിഞ്ഞപ്പോൾ ശുചിമുറിയിലേക്കു പോകുന്നതിനിടെ ട്രെയിനിൽ നിന്നു പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഭാര്യയും കുഞ്ഞും യാത്രക്കാരും ബഹളം വയ്ക്കുകയും അപായച്ചങ്ങല വലിക്കുകയും ചെയ്തതോടെ ട്രെയിൻ കുറുപ്പന്തറ സ്റ്റേഷനു സമീപം നിർത്തിയിട്ടു.
തുടർന്ന് റെയിൽവേ ജീവനക്കാരും പൊലീസും നാട്ടുകാരും ചേർന്ന് ഒരു കിലോമീറ്ററോളം തിരച്ചിൽ നടത്തി. ഏഴരയോടെ മാഞ്ഞൂർ മേൽപാലം സിഗ്നലിനു സമീപം കാട്ടിൽ പരുക്കേറ്റ് അവശനിലയിൽ സജി കുമാറിനെ കണ്ടെത്തി. തുടർന്ന് സജികുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തലയ്ക്കും ദേഹത്തും കാര്യമായ പരുക്കുണ്ട്. ട്രെയിനിൽ നിന്നു തെറിച്ചു വീണത് പുല്ലു നിറഞ്ഞ കാട്ടിലേക്ക് ആയതിനാൽ ജീവൻ തിരിച്ചുകിട്ടുകയായിരുന്നു. അപകടത്തെത്തുടർന്ന് കൊച്ചുവേളി- ശ്രീഗംഗാനഗർ എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ടു.
ഏറ്റുമാനൂർ സ്റ്റേഷൻ കഴിഞ്ഞപ്പോൾ
ശുചിമുറിയിലേക്കു പോകുന്നതിനിടെ ട്രെയിനിൽ നിന്നു പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഭാര്യയും കുഞ്ഞും യാത്രക്കാരും ബഹളം വയ്ക്കുകയും അപായച്ചങ്ങല വലിക്കുകയും ചെയ്തതോടെ ട്രെയിൻ കുറുപ്പന്തറ സ്റ്റേഷനു സമീപം നിർത്തിയിട്ടു.
ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്തിരുന്ന യുവാവിന് ട്രെയിനിൽ നിന്നു തെറിച്ചുവീണു ഗുരുതര പരുക്ക്. പത്തനാപുരം ഇളമണ്ണൂർ തെങ്ങിൽ വീട്ടിൽ സജികുമാർ പിള്ള(45)യ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. സജികുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6.45ന് കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിൽ മാഞ്ഞൂർ മേൽപാലം സിഗ്നലിനു സമീപം കൊച്ചുവേളി- ശ്രീഗംഗാനഗർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് സജികുമാർ പുറത്തേക്കു തെറിച്ചുവീണത്. ഭാര്യ അഞ്ജുഷ (40), മകൾ ആദ്യ എസ്. പിള്ള (8) എന്നിവരോടൊപ്പം അഹമ്മദാബാദിലേക്കു പോകാനായി കായംകുളം സ്റ്റേഷനിൽ നിന്നാണ് സജികുമാർ ട്രെയിനിൽ കയറിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം