ചെങ്ങന്നൂരിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

accident

ആലപ്പുഴ: ചെങ്ങന്നൂർ - അങ്ങാടിക്കൽ പുത്തൻകാവ് റോഡിൽ പൊളിച്ചിട്ടിരിക്കുന്ന പാലത്തിൽ വാഹനാപകടം.  അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട കൈപ്പട്ടൂർ വള്ളിക്കോട് ജ്യോതി വിലാസത്തിൽ കൃഷ്ണദാസ് (50) ജ്യോതി (42)കാവ്യ (14)നവ്യ (10)വിജയമ്മ (61)എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരുക്കുകൾ ഗുരുതരമല്ല. 

ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടത്. അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ച ദിശ സൂചക ബോർഡുകൾ ആണ് അപകടത്തിനു കാരണമെന്ന് വാഹനം ഓടിച്ച കൃഷ്ണദാസ് പറഞ്ഞു. അപകടം നടന്ന പാലത്തിന്റെ ചുറ്റിലുമുള്ള വെളിച്ചകുറവും മറ്റൊരു കാരണമായി. രാത്രിയിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ് എന്ന് നാട്ടുകാർ പറയുന്നു.