മുക്കത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്
Sun, 31 Jul 2022
കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൊണ്ടിമൽ കൊടിയങ്ങൽ രവി (84)യാണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു.
തിരുവമ്പാടി റോഡിൽ റോസ് തീയേറ്ററിന് മുൻവശത്തായിരുന്നു അപകടം. രവി ഓടിച്ചിരുന്ന ഓട്ടോയും സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.