റിയാദ്: സൗദി അറേബ്യയിലെ നജ്റാനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ അന്തരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് മലയാളികൾക്ക് പരിക്കുണ്ട്. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്,തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്. സ്നേഹ,റിൻസി,ഡ്രൈവർ അജിത് എന്നിവർ പരിക്കോടെ ആശുപത്രിയിലാണ്.
നജ്റാൻ ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്ക് ഉള്ള സ്നേഹ,റിൻസി എന്നിവർ ജനറൽ ആശുപത്രിയിലും ഡ്രൈവർ അജിത് നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം നജ്റാൻ ജനറൽ ആശുപത്രി മോർച്ചറിയിലാണ്.