തിരുവനന്തപുരം: മരംമുറി ഫയലുകൾ വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് പിൻവലിച്ചു. അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവ്വീസാണ് പിൻവലിച്ചത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയ തിലകാണ് നടപടി സ്വീകരിച്ചത്.
ആഭ്യന്തര പരിശോധനയിൽ ശാലിനിക്ക് ഗുഡ് സർവ്വീസ് നൽകാനുള്ള ഉദ്യോഗസ്ഥയല്ലെന്ന് തെളിഞ്ഞതായി റവന്യു സെക്രട്ടറി പ്രതികരിച്ചു. ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ ശാലിനി അവധിയിൽ പോയിരുന്നു. മരം മുറി ഫയൽ കൈകാര്യം ചെയ്ത ജോയിന്‍റ് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ശാലിനിയോട് നിർബന്ധിത അവധിക്ക് നിർദേശം നൽകിയെന്നാണ് ആരോപണം.