തൃശൂർ-പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തരമായി തുറക്കാൻ നടപടി

kuthiran

തൃശൂർ: തൃശൂർ-പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തരമായി തുറക്കാൻ നടപടി. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച്ച അടിയന്തര യോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്,ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദു എന്നിവർ കുതിരാനിൽ സന്ദർശനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച നടക്കുന്ന യോഗത്തോടെ തുരങ്കം തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കുതിരാൻ തുരങ്കത്തിന്റെ കരാർ ഒപ്പിടുമ്പോൾ രണ്ട്  വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കരാർ ഉണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കടത്താൻ ഉപയോഗപ്രദമായ പ്രധാന പാതയാണ് വടക്കാഞ്ചേരി-മണ്ണുത്തി ദേശീയ പാത.