നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സ്പെഷല്‍ ജഡ്ജ്

dileep case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സ്പെഷല്‍ ജഡ്ജ്. 
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രീംകോടതിയില്‍ കത്ത് നല്‍കിയത്. 11 പ്രതികളുള്ള കേസില്‍ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 

അതേസമയം, 2021 ഓഗസ്റ്റില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സൂപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി മൂലം നടപടികള്‍ തടസ്സപ്പെട്ടെന്ന് വിചാരണ കോടതി അറിയിക്കുകയായിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫെബ്രുവരി 17 ന് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറില്‍ അതിക്രമിച്ച് കയറിയ സംഘനം താരത്തെ അക്രമിക്കുകയും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.