നടിയെ ആക്രമിച്ച കേസ്; നടി മഞ്ജു വാര്യർ ഇന്ന് കോടതിയിൽ ഹാജരാകും
Tue, 21 Feb 2023

നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ ഇന്ന് കോടതിയിൽ ഹാജരാകും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ രാവിലെ പതിനാെന്ന് മണിയോടെയാണ് മഞ്ജു വാര്യർ ഹാജരാകുക. സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകൾ മഞ്ജു വാര്യരെ കേൾപ്പിക്കും. ദിലീപിന്റെ സഹോദരൻ അനൂപ് ഉൾപ്പെടെ ഉള്ളവരുടെ ശബ്ദങ്ങൾ മഞ്ജു തിരിച്ചറിയുമോ എന്നാണ് പരിശോധിക്കുന്നത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാൻ ദിലീപ് അപേക്ഷ നൽകിയിരുന്നു എങ്കിലും സുപ്രിം കോടതി പ്രോസിക്യൂഷന് അനുമതി നൽകുകയായിരുന്നു.