നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും

suni
 നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് ഹാജരാക്കുക. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ വിചാരണാ ദിവസങ്ങളിൽ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. വിചാരണ നടപടികൾക്കായി തന്നെ വീഡിയോകോൺഫറൻസിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത പൾസർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.