തിരുവനന്തപുരം: നടി മാല പാർവതിയുടെ പിതാവ് സി.വി.ത്രിവിക്രമൻ (92) അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം. മാലാ പാർവതിയാണ് അച്ഛന്റെ വിയോഗവാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
എൻ്റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും. ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞപ്പോൾ സൂക്ഷിച്ച് നോക്കി.കാനായി ശില്പം ചെയ്തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ദാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു.
കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.സതീശൻ്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടയുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.
Comments