ദത്ത് വിവാദം; അനുപമയുടെ പിതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

dd
തി​രു​വ​ന​ന്ത​പു​രം: മാ​താ​വ്​ അ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ ബു​ധ​നാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​രു​വ​ന​ന്ത​പു​രം അ​ഡീ.​സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വാ​ദം കേ​ൾ​ക്കു​ക. 

നേ​ര​ത്തേ കേ​സി​ലെ ര​ണ്ട്​ മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ മു​ൻ‌​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. താൻ​ അ​റി​യാ​തെ​യാ​ണ് കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​തെ​ന്നാ​ണ് മാ​താ​വ് അ​നു​പ​മ പേ​രൂ​ർ​ക്ക​ട പൊ​ലീ​സി​നെ ന​ൽ​കി​യ പ​രാ​തി. കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ളാ​യ അ​നു​പ​മ​യു​ടെ മാ​താ​വ്, സ​ഹോ​ദ​രി, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്, പി​താ​വി​ന്റെ  ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.