വീട്ടുകാരെ പൂട്ടിയിട്ടശേഷം കാട്ടാക്കടയില്‍ വിമുക്ത ഭടന്‍ ബന്ധുവീടിന് തീയിട്ടു

fire

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിമുക്ത ഭടന്‍ ബന്ധുവീടിന് തീയിട്ടു. അമ്പലത്തിന്‍കാലയില്‍ സ്വദേശി അജയകുമാറാണ് ബന്ധുവായ സുരേഷ്‌കുമാറിന്റെ വീടിന് തീയിട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയ അജയകുമാര്‍ വീട്ടുകാരെ പൂട്ടിയിടുകയായിരുന്നു. ഈ സമയം സുരേഷ് കുമാറിന്റെ ഭാര്യയും മകളും കൊച്ചുമകനുമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് വീട്ടിലെ സാധനങ്ങള്‍ കൂട്ടിയിട്ട് തീയിടുകയായിരുന്നു. അഞ്ച് വയസ്സുള്ള കുഞ്ഞിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ട വീട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിച്ചതോടെ ഫയര്‍ഫോഴ് സ്ഥലത്തെത്തി തീയണച്ചു.

അതേസമയം, അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേഷും അജയകുമാറും തമ്മിലുള്ള വഴിത്തര്‍ക്കമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.