തി​രു​വ​ന​ന്ത​പു​ര​ത്ത് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി

Air India
 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ ഐ​എ​ക്സ് 540 എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. 

വി​മാ​ന​ത്തി​ലെ മു​ൻ​വ​ശ​ത്തെ ട​യ​റി​ൽ പൊ​ട്ട​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി​യ​ത്. ഇ​തോ​ടെ ട്രാ​ഫി​ക്ക് ക​ണ്‍​ട്രോ​ൾ ട​വ​റി​ൽ നി​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യി​ലേ​ക്ക് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി. 

തു​ട​ർ​ന്ന് ക​ണ്‍​ട്രോ​ൾ ട​വ​റി​ൽ നി​ന്നും വി​മാ​ന​ത്തി​ലേ​ക്ക് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കി. എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ വി​മാ​ന​ത്തി​ൽ 148 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.