ആകാശ് തില്ലങ്കേരിയും ജിജോയും റിമാന്‍ഡില്‍; ആറ് മാസത്തേക്ക് കരുതല്‍ തടങ്കല്‍

akash and jijo

കണ്ണൂര്‍: കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ഇരുവരെയും ജയിലില്‍ എത്തിച്ചത്. ആറ് മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയണം.

അതേസമയം, ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചു. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പെടെ 14 ക്രിമിനല്‍ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്.