കർക്കിടക വാവുബലി: തിരുവനന്തപുരം നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തി

Big fake liquor hunt in Irinjalakuda thrissur
 

തിരുവനന്തപുരം: കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ഇന്ന് രാത്രി 12 മുതൽ നാളെ ഉച്ചക്ക് രണ്ട് മണി വരെ തലസ്ഥാന നഗരത്തിൽ മദ്യശാലകൾ പ്രവർത്തിക്കില്ല. 

തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽപെട്ട എല്ലാ മദ്യ വിൽപനശാലകളുടെയും പ്രവർത്തനം നിരോധിച്ച്  സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. 

ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഒത്തുകൂടുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്.