ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിലെ മദ്യ മോഷണം; മുഖ്യപ്രതി പിടിയിൽ

bev

തിരുവനന്തപുരം: ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽ സൂക്ഷിച്ച മദ്യം മോഷ്ടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കവലയൂർ സ്വദേശി രജിത് ആണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ ഇനി 9 പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.  

കാറിലും ബൈക്കിലുമെത്തിയാണ് പ്രതികള്‍ മോഷണം നടത്തിയത്. 149 കെയ്സ് മദ്യമാണ് ആറ്റിങ്ങല്‍ ബവ്റിജസ് ഗോഡൗണില്‍ നിന്നു മോഷ്ടിച്ചത്. ആറു ദിവസങ്ങളിലായാണ് മോഷണം നടന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 22 ന് വര്‍ക്കലയില്‍ പിടികൂടിയ വിദേശമദ്യത്തിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് ഗോഡൗണിലേക്കെത്തിയത്. തുടര്‍ന്നു വെയര്‍ഹൗസ് മാനേജരെ വിളിച്ചുവരുത്തി മദ്യത്തിന്‍റെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 149 കെയ്സ് മദ്യത്തിന്‍റെ കുറവ് കണ്ടെത്തിയത്.