വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിൽ

tu
 തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിലും ലഭ്യമാകും. ഉത്പാദനമേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തികസഹായം നല്കുന്ന സംരംഭക സഹായപദ്ധതി, ചെറുകിട യൂണിറ്റുകൾക്ക്‌ നൽകുന്ന മാർജിൻ മണി ഗ്രാന്റ് പദ്ധതി, നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി, കോവിഡ് സാഹചര്യത്തിൽ പ്രഖ്യാപിച്ച വ്യവസായ ഭദ്രത പലിശയിളവ് പദ്ധതി, പ്രവർത്തനരഹിതമായ എം.എസ്.എം.ഇ. യൂണിറ്റുകൾക്കുള്ള സഹായപദ്ധതി, തകർച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനു സാമ്പത്തികസഹായം നല്കുന്ന പദ്ധതി തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകും- http://indutsry.kerala.gov.in/.