പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം;ശശീന്ദ്രനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും ഗവർണർക്കും പരാതി

cC

തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് വീണ എസ്. നായരാണ് പരാതി നൽകിയത്.മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗും പരാതി നൽകിയിട്ടുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് പരാതി നൽകിയത്. ഐ.പി.സി 118 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എൻസിപി നേതാവ് പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂൺ മാസത്തിൽ പോലീസിന് ലഭിച്ചെങ്കിലും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ വീണാ നായർ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയതും പരാതിയിൽ പറയുന്നുണ്ട്.