ശിവരാത്രി ആഘോങ്ങൾക്കായി ഒരുങ്ങി ആലുവ മണപ്പുറം

sg
 

ശിവരാത്രിക്ക് വിപുലമായ ഒരുക്കങ്ങളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരേസമയം മണപ്പുറത്തും അദ്വ ആശ്രമത്തിലുമായി 2000 ആളുകൾക്ക് ബലി ദർപ്പണ ചടങ്ങുകൾ നടത്തി മടങ്ങാനുള്ള സൗകര്യം ഉണ്ട്.  കൊവിഡ് നിയന്ത്രണങ്ങളില്ലാതയുള്ള ശിവരാത്രിയായതിനാൽ വലിയ ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

 ക്ഷേത്രകർമ്മങ്ങൾക്ക് മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. ദേവസ്വംബോർഡും നഗരസഭയും റൂറൽ ജില്ലാ പൊലീസുമാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആലുവ മുൻസിപ്പൽ ചെയർമാൻ,കലക്ടർ രേണുരാജ് ഐഎഎസ് അടക്കമുള്ളവർ എന്നിവർ മണപ്പുറത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ശിവരാത്രിയുടെ അനുബന്ധിച്ച് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.