കോ​വ​ള​ത്ത് സ്വകാര്യ ഹോട്ടലിൽ അമേരിക്കന്‍ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി

TT
തിരുവനന്തപുരം; കോ​വ​ള​ത്ത് സ്വകാര്യ ഹോട്ടലിൽ വിദേശിയെ  പുഴുവരിച്ച നിലയില്‍ കണ്ടെത്തി. അ​മേ​രി​ക്ക​ൻ പൗ​ര​ൻ ഇ​ർ​വി​ൻ ഫോ​ക്സി​നെ​യാ​ണ് ഹോ​ട്ട​ൽ മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഇ​ർ​വി​ന് ചി​കി​ത്സ​യോ പ​രി​ച​ര​ണ​മോ ല​ഭി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

പൊലീസിലെ ബീറ്റ് ഓഫിസർമാരിൽ ഒരാൾക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉൾപ്പെട്ടവരുടെ സംഘം വൈകിട്ടു ഹോട്ടലിൽ എത്തിയത്. രോഗിയുടെ മുതുകുഭാഗത്ത് രണ്ടു വലിയ വ്രണങ്ങൾ കണ്ടെത്തി. ഇതു കാരണമാകാം ഉറുമ്പു സാന്നിധ്യം എന്നു കരുതുന്നു. അ​വ​ശ​നി​ല​യി​ലാ​യ ഇ​ർ​വി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഒരു വർഷം മുൻപ് കോവളത്തെത്തിയ വിദേശി വീണു എന്നും ഇതിന് നഗരത്തിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ തുടർ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലിൽ തന്നെ വിദേശിയെ കിടത്തുകയായിരുന്നു എന്നാണു വിവരം.