തിരുവനന്തപുരത്ത് എടിഎം കൗണ്ടറിനു തീപിടിച്ചു
Sun, 5 Mar 2023

തിരുവനന്തപുരം: തിരുവനന്തപുരത്ത് എടിഎം കൗണ്ടറിനു തീപിടിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ആറ്റിങ്ങല്‍ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിനാണ് തീപിടിച്ചത്. കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുകയും ഫയര്‍ അലാറം അടിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ അഗ്‌നിശമന സേന കൗണ്ടറിനുള്ളിലെ തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തീപിടുത്തത്തില്‍ എടിഎം കൗണ്ടറിന്നുള്ളിലെ എസി ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ ഭാഗികമായി കത്തി നശിച്ചതായി അഗ്‌നിശമന സേന അറിയിച്ചു.