അജ്ഞാത മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ ചികിത്സയിലായിരുന്ന വയോധികയും മരിച്ചു

crime

വയനാട്: അജ്ഞാത മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ ചികിത്സയിലായിരുന്ന വയോധികയും കൊല്ലപ്പെട്ടു. കവാടം പദ്മനിലയത്തിൽ പദ്മാവതിയാണ് മരിച്ചത്. ആക്രമണത്തെ തുടർന്ന് ഇവരുടെ ഭർത്താവ് കേശവൻ ഇന്നലെ മരിച്ചിരുന്നു. വയനാട് നെല്ലിയാമ്പത്താണ് ഇന്നലെ രാത്രിയോടെ വൃദ്ധ ദമ്പതികൾ അക്രമിക്കപെടുന്നത്.

റിട്ട.അധ്യാപകനായ കേശവനെയും പദ്മാവതിയെയും മുഖംമൂടി അണിഞ്ഞ സംഘം വെട്ടുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഇവരുടെ നിലവിളി ഓടിയെത്തിയ നാട്ടുകാർ മുഖംമൂടി അണിഞ്ഞ രണ്ട് പേർ ഓടിരക്ഷപെടുന്നത് കണ്ടു. മോഷണ ശ്രമത്തിനിടെയാണ് അക്രമം ഉണ്ടായതെന്നും നിഗമനം.