പത്തനംതിട്ടയില്‍ വനത്തിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

death
 പത്തനംതിട്ട: പത്തനംതിട്ട മണിയാര്‍ വനത്തിലെ കട്ടച്ചിറ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വനപാലകരാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കമുണ്ടെന്ന് സംശയം. പെരുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.