കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറുകളും ബൈക്കുകളും അജ്ഞാതർ കത്തിച്ചു

w

ആലപ്പുഴ: കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറുകളും ബൈക്കുകളും അജ്ഞാതർ കത്തിച്ചു.കൈനകരി പഞ്ചായത്തിൽ പുലർച്ചയോടെയാണ് സംഭവം. കാറും ബൈക്കും ഉൾപ്പെടെ ആറ് വാഹനങ്ങളാണ് കത്തിച്ചത്.

അഞ്ച് ഇരുചക്ര വാഹനങ്ങളും ഒരു കാറുമാണ് കത്തിച്ചത്. കൈനകരി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് സംഭവം. വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുല‍ർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാ‍ർ പറയുന്നത്. വാഹനങ്ങൾ നി‍ർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നെടുമുടി, പുളിങ്കുന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.