ആനയിറങ്കല്‍ ഡാം ഇന്ന് തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം
Thu, 9 Mar 2023

ഇടുക്കി: ആനയിറങ്കല്‍ ഡാം ഇന്ന് തുറക്കും. രാവിലെ 11.30 മുതല്‍ ഡാമില്‍ നിന്ന് 11.57 ക്യൂമെക്‌സ് ജലമാണ് പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുക.
പന്നിയാര്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, പന്നിയാര്‍ പുഴയുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു.