×

വ്യാജ വായ്പാ തട്ടിപ്പ്: അങ്കമാലി സഹകരണ ബാങ്കിന് നഷ്ടമായത് 70 കോടി രൂപ

google news
Sh

കൊച്ചി: വ്യാജ വയ്പ്പ തട്ടിപ്പിലൂടെ അങ്കമാലി അര്‍ബൻ സഹകരണ ബാങ്കിന് 70 കോടി രൂപ നഷ്ടമായെന്ന് ആരോപണം. 102 കോടി രൂപ വായ്പ നല്‍കിയതില്‍ 70 ശതമാനവും വ്യാജമാണെന്നാണ് പരാതി.ബാങ്കില്‍ അക്കൗണ്ടും മെമ്പര്‍ഷിപ്പും ഇല്ലാത്തവരുടെ പേരിലും വായ്പകള്‍ നല്‍കിയതായി രേഖകള്‍ വ്യക്തമാക്കുന്നു. മരിച്ചവരുടെ പേരില്‍ പോലും വായ്പകള്‍ എടുത്തിട്ടുണ്ടെന്ന് തട്ടിപ്പിന് ഇരയായവര്‍  പറഞ്ഞു. ഒരു കുടുംബത്തിലെ നാല് പേര്‍ വരെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

       

ബാങ്കില്‍ നിന്ന് നല്‍കാവുന്ന പരമാവധി തുകയായ 25 ലക്ഷം രൂപയുടെ വായ്പകളാണ് ഭൂരിഭാഗവും. ആകെ വിതരണം ചെയ്ത 537 വായ്പകളില്‍ 362ഉം 25 ലക്ഷം രൂപയുടെതാണ്. ഇതില്‍ 80 ശമതാനവും വ്യാജ വായ്പകളും.വ്യാജ രേഖകള്‍ ചമച്ച്‌ മരിച്ചവരുടെ പേരില്‍ പോലും വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഒരു കുടുംബത്തിലെ 4 അംഗങ്ങളുടെ പേരില്‍ 25 ലക്ഷം രൂപ വീതം വായ്പകള്‍ എടുത്തിട്ടുണ്ട്. ബാങ്കില്‍ മെമ്ബര്‍ഷിപ്പോ, അക്കൗണ്ടോ ഇല്ലാത്തവര്‍ക്കും വായ്പകള്‍ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബാങ്കില്‍ പണം നിക്ഷേപിച്ചര്‍ പണം തിരികെ ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ബിജെപി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു