കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരു കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

karipur airport

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വസ്ത്രത്തിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാമോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം വളവന്നൂര്‍ സ്വദേശി മുഹമ്മദ് അഫ്‌സല്‍ (23), കോഴിക്കോട് പുത്തൂര്‍ സ്വദേശി മുഹമ്മദ് ജുനൈദില്‍ (25) എന്നിവരാണ് പിടിയിലായത്.