കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി

Kannur Central Jail
 

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. കാപ്പ തടവുകാരനായ ബഷീറിൽ നിന്നാണ് രണ്ട് മൊബൈൽ ഫോണുകൾ പിടികൂടിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലിസ് കേസെടുത്തു. 

കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചിരുന്നു.രണ്ട് മൊബൈലും രണ്ട് സിം കാർഡുമാണ് ജയിൽ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 

ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുത്ത സംഭവത്തിലും രണ്ടുപേരെ ജയിലിന് പുറത്തുനിന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് സ്വദേശികളാണ് അറസ്റ്റിലായത്.