സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

zika..

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73 വയസുകാരിയിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ നിന്ന് കോയമ്ബത്തൂരുള്ള ലാബിലേക്ക് അയച്ച സാമ്ബിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. അതേസമയം എന്‍ ഐ വി ആലപ്പുഴയില്‍ അയച്ച 5 സാമ്ബിളുകള്‍ കൂടി നെഗറ്റീവായി.