കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും ക്ഷാമം

kozhikode

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ്  മരുന്നിന് ഉള്ള ക്ഷാമം തുടരുന്നു. ഇന്നലെ എത്തിച്ച 20  വയൽ മരുന്നും തീർന്നു. ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്ന്  ആണ്  ഇന്നലെ രാത്രിയോടെ എത്തിച്ചത്. കഴിഞ്ഞ നാല്  ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നിന് ക്ഷാമമുണ്ട്.

മരുന്നുകൾ തീർന്നതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലെ ഗോഡൗണിൽ നിന്നും മരുന്നുകൾ എത്തിച്ചാണ് രോഗികൾക്ക് നൽകിയത്. നിലവിലെ പതിനാറ് രോഗികളാണ് ബ്ലാക്ക് ഫംഗസ്  ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കമ്പനികളിൽ  നിന്നും നേരിട്ട് മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.