മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം; രണ്ടു പശുക്കള്‍ ചത്ത നിലയില്‍

tiger

ഇടുക്കി: മൂന്നാറില്‍ കടുവയുടെ ആക്രമണം. പെരിയവരെ ലോവര്‍ ഡിവിഷനില്‍ രണ്ട് പശുക്കളെയാണ് കടുവ ആക്രമിച്ച് കൊന്നത്. പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളാണ് ചത്തത്.

ഇന്നലെ രാവിലെ മേയാന്‍ വിട്ട പശുക്കള്‍ നേരം വൈകിയും മടങ്ങി എത്താത്തതിനാല്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പശുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നു രാവിലെ തോട്ടം തൊഴിലാളികളാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്. അതേസമയം, കടുവയോണാ ആക്രമിച്ചത് എന്നതില്‍ കൂടുതല്‍ പരിശോധന വേണമെന്ന് വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് കൂടിയുള്ള രാത്രി സഞ്ചാരങ്ങളും ഒറ്റയ്ക്കുള്ള സഞ്ചാരവും ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.