എൽഡിഎഫ് കരുത്തുറ്റ മുന്നണി; മന്ത്രിസഭാ പുനഃസംഘടന ചർച്ചകൾക്ക് പിന്നിൽ ചില കേന്ദ്രങ്ങൾ: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ മാധ്യമസൃഷ്ടി മാത്രമല്ലെന്നും പിന്നിൽ മറ്റ് ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി ആന്റണി രാജു. പുനഃസംഘടനാ ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും കരുത്തുറ്റ മുന്നണിയാണ് എൽഡിഎഫെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഫാ. യൂജിന്‍ പെരേരയുടെ ആരോപണങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് താന്‍ അദ്ദേഹത്തെ സമീപിച്ചെങ്കില്‍ അത് തെളിയിക്കട്ടെ. യൂജിന്‍ പെരേര എല്‍ഡിഎഫിന്റെ കണ്‍വീനറോ മുഖ്യമന്ത്രിയോ ആണോ എന്നും തന്നെ മന്ത്രിയാക്കുന്നത് അദ്ദേഹമാണോ എന്നും ആന്റണി രാജു ചോദിച്ചു.
"ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞ് സമൂഹത്തില്‍ എന്നെ ആക്ഷേപിക്കാന്‍ നോക്കണ്ട. അത്തരം ആളുകളുടെ ഔദാര്യത്തിലല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അവരുടെ ഔദാര്യവും വേണ്ട. അതൊക്കെ അവരുടെ പാരമ്പര്യമാണ്. സ്വന്തം പ്രയത്നത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് അദ്ദേഹത്തെ പോലുള്ളവര്‍ക്ക് നല്ലത്. എനിക്ക് രണ്ടര വര്‍ഷമാണ് മന്ത്രിസ്ഥാനം എന്നാണ് പറഞ്ഞിരിക്കുന്നത്. പിന്നെ അത് അഞ്ചുവര്‍ഷമായി ആഗ്രഹിക്കേണ്ട കാര്യമില്ല", ആന്റണി രാജു വ്യക്തമാക്കി.
മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമം നടത്തുന്നു. സെപ്റ്റംബർ 20-ന് ചേരുന്ന എൽഡിഎഫ് യോഗം മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യുമെന്ന് കരുതുന്നില്ല. ഇനിയും രണ്ട് മാസത്തെ സമയമുണ്ട്. കൃത്യമായ തീരുമാനം എൽഡിഎഫ് എടുക്കും.
താൻ മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്ന ഒരാളല്ല, ഇക്കാര്യം ആദ്യമേ പറഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനം ആർക്കും സ്ഥിരമായി ഉള്ളതല്ല. മന്ത്രിയായിരിക്കുന്ന കാലത്ത് എൽഡിഎഫിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ച് ജനാഭിലാഷം മാനിച്ച് പരമാവധി നന്നായി പ്രവർത്തിക്കുകയാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായാണ് ഫാദര്‍ യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാന്‍ സമീപിച്ചു. ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം