ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു

Anupama child reached kerala
 

തി​രു​വ​ന​ന്ത​പു​രം: പേരൂർക്കട ദത്ത് വിവാദത്തിൽ പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ  കേരളത്തിൽ എത്തിച്ചു. കുഞ്ഞുമായുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്.

ആ​ന്ധ്ര​യി​ൽ​നി​ന്നും കു​ഞ്ഞി​നെ രാ​ത്രി 8.30ഓ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​വ​ന്ന​ത്. കുഞ്ഞിനെ നേരെ ശിശുക്ഷേമ സമിതിയിലേക്കാകും കൊണ്ടുപോവുക. കുഞ്ഞിനെ കാണമെന്ന ആവശ്യം അനുപമ നേരത്തെ അറിയിച്ചിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്കാണ് നിലവിൽ കുഞ്ഞിന്റെ ചുമതല.

ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ആ​ന്ധ്ര​യി​ലെ ദ​മ്പ​തി​ക​ള്‍ കു​ഞ്ഞി​നെ കൈ​മാ​റി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത​ത്.  ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ തീ​രു​മാ​നി​ച്ച ഫി​റ്റ് പേ​ഴ്സ​ണാ​യി​രി​ക്കും ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ഫ​ലം​വ​രും വ​രെ കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കു​ന്ന​ത്. കു​ഞ്ഞ് അ​നു​പ​മ​യു​ടേ​താ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കു​ള്ള ന​ട​പ​ടി ഉ​ട​ൻ തു​ട​ങ്ങും.

തി​ങ്ക​ളാ​ഴ്ച ത​ന്നെ അ​നു​പ​മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും അ​ജി​ത്തി​ന്‍റെ​യും സാ​മ്പി​ള്‍ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍ സ്വീ​ക​രി​ക്കും. ഡി​എ​ന്‍​എ ഫ​ലം ര​ണ്ട് ദി​വ​സ​ത്തി​ന​കം ന​ല്‍​കാ​ന്‍ ക​ഴി​യും എ​ന്നാ​ണ് രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യ​ടെ​ക്നോ​ള​ജി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഡിഎൻഎ ഫലം അനുകൂലമായാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവർ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻറ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും.