'സ്വന്തം മകനെപ്പോലെ അവര്‍ നോ​ക്കി; എപ്പോൾ വന്നാലും കുഞ്ഞിനെ കാണാം', ആന്ധ്രാ ദമ്പതിമാർക്ക് നന്ദിയറിയിച്ച് അനുപമ

Anupamas first reaction after receiving child
 

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു​മാ​സ​ത്തോ​ളം ത​ന്‍റെ മ​ക​നെ സ്വ​ന്തം കു​ഞ്ഞി​നെ​പോ​ലെ നോ​ക്കി​വ​ള​ര്‍​ത്തി​യ ആ​ന്ധ്രാ ദ​മ്പ​തി​ക​ളോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്ന് അ​നു​പ​മ. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മൂ​ന്നു​മാ​സ​ത്തോ​ളം സ്വ​ന്തം കു​ഞ്ഞി​നെ പോ​ലെ ത​ന്‍റെ മ​ക​നെ നോ​ക്കി​വ​ള​ർ​ത്തി​യ ആ​ന്ധ്രാ ദ​മ്പ​തി​ക​ളോ​ട് ഏ​റെ ന​ന്ദി​യു​ണ്ട്. കു​ഞ്ഞ് ഇ​ണ​ങ്ങി വ​രു​ന്ന​തേ​യു​ള്ളു. ആ​ഡം​ബ​ര ജീ​വ​ത​മൊ​ന്നു​മ​ല്ല ഞ​ങ്ങ​ളു​ടേ​ത്. ന​ല്ലൊ​രു മ​നു​ഷ്യ​നാ​യി കു​ഞ്ഞി​നെ വ​ള​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

ആന്ധ്രയിലെ ദമ്പതിമാർക്ക് നീതി കിട്ടണമെന്നും ദമ്പതികൾക്ക് എപ്പോൾ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ  പറഞ്ഞു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേർത്തു. 
 
ഒടുവിൽ മകൻ എയ്ദനെ കിട്ടുമ്പോഴും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും,സി ഡബ്ലൂ സി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു.സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു. 

ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. മാസങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചത്. വിധി വന്നതിന് പിന്നാലെ ജഡ്ജിയുടെ ചേംമ്പറില്‍വെച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.