യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം ; സംസ്ഥാന നേതൃത്വം അറിയാതെയെന്ന് ഷാഫി പറമ്പില്‍

s

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. നിയമനം സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊണ്ട് ദേശീയ നേതൃത്വം നിയമനം റദ്ദാക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക വിവാദമായിരുന്നു. കേരളത്തിലെ ഗ്രൂപ്പ് പ്രശ്നങ്ങളുമായി ഈ ലിസ്റ്റിന് ബന്ധമില്ല. ഏതെങ്കിലും നേതാവ് പേര് എഴുതിക്കൊടുത്തു വന്നതല്ല ലിസ്റ്റ്.നേതാക്കളുടെ മക്കൾ സംഘടനാപരമായ പ്രവർത്തനങ്ങളിലൂടെ നേതൃത്വത്തിൽ വരുന്നതിൽ തെറ്റില്ല. എന്നാല്‍, വളഞ്ഞ വഴിയിലൂടെ നേതൃത്വത്തിലേക്ക് വരുന്നതിൽ യോജിപ്പുമില്ലെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു.