നഗരസഭയിലെ നിയമനങ്ങൾ ഇനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയെന്ന് മന്ത്രി എം.ബി രാജേഷ്

mb rajesh
 

തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്ക് അയച്ച കത്ത് വിവാദമായതിനു പിന്നാലെ മുഖം രക്ഷിക്കാൻ നടപടിയുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് മന്ത്രി അറിയിച്ചു.  
 
വി​വാ​ദ​മാ​യ 295 താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ൽ​ക്കാ​ലി​ക ത​സ്തി​ക​ക​ൾ നി​ക​ത്താ​നു​ള്ള നഗരസഭയുടെ അ​ധി​കാ​രം റ​ദ്ദാ​ക്കി​യ​താ​യും അ​ദേ​ഹം അ​റി​യി​ച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ഇടപെടൽ മൂലമാണ് പുതിയ തീരുമാനമെന്നാണ് സൂചന.

ഇന്ന് രാവിലെ മുതൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മേയർക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയറെ തടഞ്ഞുവെക്കുന്നതടക്കമുള്ള സാഹചര്യമുണ്ടായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന നേതൃത്വവും മേയർക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ ഇടപെടൽ.