പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും

g
 

കൊ​ച്ചി:പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യത്തിൽ വിട്ടാൽ, പ്രതികൾ തെളിവുകൾ നശിപ്പിക്കും. നിലവിൽ അഞ്ച് വഞ്ചന കേസുകളും ഒരു സ്ത്രീയുടെ പരാതിയിൽ വേറൊരു കേസുമുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായിട്ടും കാര്യമായ വിവരങ്ങളോ കേസുകളോ കണ്ടെത്താനായില്ലന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നുമാണ് മോൻസണിന്‍റെ വാദം.


അതേസമയം മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ലെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു . എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതിൽ ഒരു വാഹനം പോലും മോൻസൻ്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തൽ. രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കിയതയാണ്. വാഹനങ്ങളുടെ വിശദാംശങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ എംവിഡിയെ സമീപിക്കാനാണ് കേരള മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.