സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക നിയമന വിജ്ഞാപനം മരവിപ്പിച്ച് ഗവർണര്‍

arif
 

 

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ  താൽക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം ഗവർണർ മരവിപ്പിച്ചു. വിസിയുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികൾ കണക്കിലെടുത്തുമാണ് തീരുമാനം. 

സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമേ താൽക്കാലിക നിയമനങ്ങൾ നടത്താവൂ എന്നാണ് ഗവർണ്ണറുടെ നിർദ്ദേശം. രജിസ്ട്രാർ കൃത്യവിലോപം കാണിയിട്ടുണ്ടെങ്കിൽ  അച്ചടക്കനടപടി സ്വീകരിക്കാനും ഗവർണർ കെടിയു വൈസ് ചാൻസില‍ര്‍ക്ക് നിർദ്ദേശം നൽകി.