ഇടുക്കിയില്‍ വീണ്ടും അരികൊമ്പന്റെ ആക്രമണം

canteen

കുമളി: ഇടുക്കി ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും അരികൊമ്പന്റെ ആക്രമണം. എസ്റ്റേറ്റിലെ ലേബര്‍ കാന്റീന്‍ കാട്ടാന ആക്രമിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ആക്രമണ സമയത്ത് കാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ കാന്റീനുള്ളില്‍ ഉണ്ടായിരുന്നു. കാട്ടാനയെ കണ്ട് എഡ്വിന്‍ പുറത്തേയ്ക്ക് ഇറങ്ങിഓടി. എഡ്വിന്റെ പിന്നാലെ കാട്ടാനയും പാഞ്ഞടുത്തു. തുടര്‍ന്ന് തൊട്ടടുത്തുള്ള ലയത്തില്‍ കയറിയാണ് എഡ്വിന്‍ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് അരിക്കൊമ്ബനെ പ്രദേശത്ത് നിന്ന് തുരത്തിയോടിച്ചു.