സസ്പെൻഷനിലായ എ.എസ്.ഐ തൂങ്ങിമരിച്ച നിലയിൽ

asi suicide

മലപ്പുറം: പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പാലനാട്ട് ശ്രീകുമാർ (48)നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  പത്തപ്പിരിയം വിലത്തൂരിലെ താമസസ്ഥലത്താണ് രാവിലെ ഒമ്പതുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ശ്രീകുമാറിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് എടവണ്ണ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടവണ്ണ പൊലീസ് തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്​തു. 

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

പരേതനായ ശങ്കരൻ നായരാണ്​ ശ്രീകുമാറിന്‍റെ പിതാവ്​. മാതാവ്​: പാലനാട്ട് ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ: സ്വപ്ന (കോൺസ്റ്റബിൾ, തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ) മക്കൾ: സംവൃത, സൗരവ്. സഹോദരങ്ങൾ: ജയകൃഷ്ണൻ, രഘു, ഹരിപ്രസാദ്.