സ്‌കൂള്‍ കോമ്പൗണ്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

suicide

കണ്ണൂര്‍: കണ്ണൂര്‍ ഇരട്ടി ഹയര്‍ സെക്കന്ററി  സ്‌കൂള്‍ കോമ്പൗണ്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അളപ്ര സ്വദേശി അജേഷ് (36) ആണ് മരിച്ചത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംങ്ങ് തൊഴിലാളിയാണ് മരിച്ച അജേഷ്.